എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് "നിങ്ങള്‍ പരസ്പരം സ്നേഹിക്കുക, എല്ലാത്തിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക" എന്നാണ്
പക്ഷേ ഇന്ന് ......?
എല്ലാവരും സ്നേഹിക്കുന്നു . പക്ഷേ ദൈവത്തെയല്ല എന്ന് മാത്രം,
ഭ്രാന്തമായ ആ സ്നേഹം മതത്തിനോടാണെന്ന് മാത്രം .....
നിഷ്ഫലമായ ആ സ്നേഹം നല്‍കുന്നത് അനുഗ്രഹമോ നന്മയോ അല്ല. മറിച്ച് ഇത്തിരിക്കാലം മാത്രം ഈ ലോകത്ത് ഒരുമിച്ചു ജീവിക്കുന്ന മനുഷ്യര്‍ തമ്മില്‍ സ്പര്‍ധയും ദേഷ്യവും കലഹവും അവസാനം മരണവും മാത്രമാണ്...
നമ്മെ ഈ ലോകത്ത് ഉരുവാക്കിയവന്‍ ഈ കലഹങ്ങള്‍ക്ക് യാതൊരു പ്രതിഫലവും നല്‍കില്ല. ഇവ ആഗ്രഹിക്കുന്നവര്‍ സ്വാര്ത്ഥലാഭങ്ങള് കാംക്ഷിക്കുന്നവര്‍ മാത്രമാണ്. അത് തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍ നഷ്ടപ്പെടുന്നത് മനുഷ്യജീവനും നന്മകളും മാത്രമല്ല, നാമെല്ലാം ആശിക്കുന്ന നിത്യസമ്മാനം കൂടിയാണ് ........
